കുട്ടികളെ കാറിന്റെ സണ്‍റൂഫില്‍ ഇരുത്തി അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു,

കുന്ദമംഗലം: കഴിഞ്ഞ ദിവസം കാറിന്റെ സണ്‍റൂഫില്‍ കുട്ടികളെ ഇരുത്തി അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവറുടെ ലൈസന്‍സ് കൊടുവള്ളി മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.

പന്നിക്കോട് സ്വദേശി മുജീബിന്റെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്.

ആഡംബര കാറിന്റെ സണ്‍റൂഫിന് മുകളില്‍ മൂന്ന് കുട്ടികളെ ഇരുത്തിയശേഷം വേഗത്തില്‍ വാഹനം ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ വെള്ളിയാഴ്ച വാഹന ഉടമയെ കണ്ടെത്തി വിളിച്ചുവരുത്തുകയും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്തിട്ടുണ്ട്.