തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിൽ തീപിടിത്തം. മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് ഇന്ന് പുലർച്ചെയോടെ തീപിടിച്ചത്. പി രാജീവിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു. പതിനഞ്ച് മിനിറ്റിനുള്ളിൽ ഫയർഫോഴ്സ് സംഘമെത്തി തീയണച്ചു. ഏതെങ്കിലും ഫയലുകൾ കത്തിനശിച്ചോ എന്നതിൽ വ്യക്തതയില്ല. എങ്ങനെയാണ് തീ പടർന്നതെന്നതിലും വ്യക്തതയില്ല. ഉന്നത പൊലീസ് സംഘവും ജില്ലാ കളക്ടറും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.