പണിമുടക്കിനില്ല; പിന്മാറി ഒരു വിഭാഗം ബസ്സുടമകൾ; പകരം നിരാഹാര സമരത്തിലേക്ക്

സ്വകാര്യ ബസ്സുടമകളുടെ സംയുക്ത സമര സമിതി പ്രഖ്യാപിച്ച പണിമുടക്കിൽ നിന്ന് പിന്മാറി ഒരു വിഭാഗം ബസ്സുടമകൾ. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനാണ് പണിമുടക്കിയുള്ള സമരത്തിന് ഇല്ലെന്നു നിലപാടെടുത്തത്. പകരം സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരസമരമിരിക്കും. പണിമുടക്കിനെ രൂക്ഷമായി വിമർശിച്ചു ഗതാഗത മന്ത്രി ആന്റണി രാജു രംഗത്തെത്തിയിരുന്നു.വിദ്യാർഥികളുടെ കൺസഷൻ ചാർജുമായി ബന്ധപ്പെട്ട ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ റിപ്പോർട്ട് നടപ്പാക്കുക, മിനിമം ചാർജ് അഞ്ച് രൂപയാക്കുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ തുടരാൻ അനുവദിക്കുക, നിലവിലെ ബസ് പെർമിറ്റുകൾ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്ത സമരസമിതി മുന്നോട്ടുവെച്ചത്. ജൂൺ ഏഴു മുതൽ പണിമുടക്ക് ആരംഭിക്കുമെന്ന് ചൂണ്ടിക്കാട്ടി ബസ്സുടമകൾ ഗതാഗത മന്ത്രിക്കു നിവേദനവും നൽകിയിരുന്നു.