ശിവഗിരിയിൽ സ്വാമി പ്രണവാനന്ദയുടെ സമാധി വാര്‍ഷികം ആചരിച്ചു.


ശിവഗിരി: ശ്രീനാരായണ ഗുരുദേവ ശിഷ്യപരമ്പരയിലെ അംഗമായിരുന്ന പ്രണവാനന്ദ സ്വാമിയുടെ സമാധി വാര്‍ഷികം ആചരിച്ചു. സമാധിസ്ഥാനത്ത് നടന്ന പ്രാര്‍ത്ഥനയ്ക്കും പുഷ്പാര്‍ച്ചനയ്ക്കും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ നേതൃത്വം നല്‍കി. പ്രണവാനന്ദ സ്വാമിയുടെ കുടുംബാംഗങ്ങളും ശിവഗിരി മഠത്തിലെ ജീവനക്കാരും ഭക്തജനങ്ങളും സംബന്ധിച്ചു