തിരുവനന്തപുരം: പ്രണയം നടിച്ച് പെണ്‍കുട്ടിയുമായിഅടുപ്പത്തിലാവുകയും നഗ്‌ന വീഡിയോ മൊബെലില്‍ പകര്‍ത്തിയ ശേഷം വീഡിയാേ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൂവാര്‍ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര കടവട്ടാരം പാതിരിശ്ശേരി മേലേതാഴംകോട് പുത്തന്‍വീട്ടില്‍ രാഹുല്‍ (19) ആണ് അറസ്റ്റിലായത്. പ്രണയം നടിച്ച് 19 കാരിയുമായി അടുപ്പത്തിലായ നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കിയ പ്രതി പെണ്‍കുട്ടി തെറ്റിപ്പിരിഞ്ഞതിനെ തുടര്‍ന്ന് ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷ ണിപ്പെടുത്തുകയും പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണിലേക്കും ദൃശ്യങ്ങള്‍ അയച്ചതായും പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. ഇയാളുടെ ശല്ല്യം സഹിക്കാതെയാണ് വീട്ടുകാര്‍ പൂവാര്‍ പോലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് പോലീസ് നടത്തിയ അനേ്വഷണത്തിലാണ് പൂവാര്‍ എസ് എച്ച് ഒ. എസ്.ബി. പ്രവീണ്‍,എസ്.ഐ. തിങ്കള്‍ ഗോപകുമാര്‍, എ.എസ്.ഐ ഷാജിമോന്‍, സി.പി.ഒമാരായ ശശിനാരായണന്‍, വ്ഷ്ണുപ്രസാദ് എന്നിവരടങ്ങിയ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു