ബെംഗളൂരുവിൽ കനത്ത മഴ; ജ്വല്ലറിയിൽ വെള്ളം കയറി രണ്ടര കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയി

ബെംഗളൂരുവിൽ കനത്ത മഴ; ജ്വല്ലറിയിൽ വെള്ളം കയറി രണ്ടര കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയി.ബെംഗളൂരു: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ ജ്വല്ലറിയിൽ വെള്ളം കയറി സ്വർണാഭരണങ്ങൾ ഒലിച്ച് പോയി. രണ്ടര കോടിയോളം രൂപയുടെ ആഭരണങ്ങളാണ് മല്ലേശ്വരത്തുള്ള ജ്വല്ലറിയിൽ നിന്നും ഒഴുകി പോയത്. മഴ കനത്തതോടെ വെള്ളം ജ്വല്ലറിയിലേക്ക് വെള്ളം ഇരച്ച് കയറുകയായിരുന്നുവെന്നും ആഭരണങ്ങൾ സൂക്ഷിച്ച പെട്ടികളടക്കം ഒഴുകി പോയെന്നും ജ്വല്ലറി ഉടമ പറഞ്ഞു.ശക്തമായ മഴ പെയ്തതോടെ ഞങ്ങളും ഭയന്നു, ജീവൻ രക്ഷിക്കണമായിരുന്നു, സ്വർണം അടങ്ങിയ ആഭരണ പെട്ടികൾ ഒഴുകി പോയതിന്റെ ഞെട്ടലിലാണ് ഞങ്ങൾ. ഏകദേശം 2.5 കോടിയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. വൈദ്യുതാഘാതമുണ്ടാവുമോ എന്ന ആശങ്കയിൽ ഞങ്ങൾക്ക് കാര്യമായൊന്നും ഞങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞില്ല', ജ്വല്ലറി ഉടമ പറഞ്ഞു.