കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ നേതൃസംഗമം ആലംകോട് നടന്നു.

ആലംകോട്:
കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ നേതൃസംഗമം നടത്തി. കെ എം ഹാഷിം ഹാജിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മാളിയേക്കൽ സുലൈമാൻ സഖാഫി ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ സെക്രട്ടറി ശംസുദ്ദീൻ അഹ്സനി പ്രാർത്ഥന നടത്തി. പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എ.സൈഫുദീൻ ഹാജി, സിദ്ധീഖ് സഖാഫി നേമം, ഹൈദ്രോസ് ഹാജി എറണാകുളം, അബുൽഹസൻ വഴിമുക്ക്, സിയാദ് കളിയിക്കാവിള, എം മുഹമ്മദ് റാഫി, ശറഫുദ്ദീൻ പോത്തൻകോട് പ്രസംഗിച്ചു. വിവിധ മേഖലകളിൽ മികച്ച സേവനം നടത്തിയ പ്രമുഖരെ അടൂർ പ്രകാശ് എം പി ആദരിച്ചു. ജാബിർ ഫാളിലി സ്വാഗതവും എസ് മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.