ഞായറാഴ്ച രാതി 8 മണിയോടെ കുറിയിടത്ത് കോണം മേലേമഠത്തിനു സമീപമാണ് സംഭവം. പുഷ്കരനും മകൻ ശിവയും ബൈക്കിൽ ബന്ധു വീട്ടിൽ പോയി മടങ്ങിയെത്തിയതായിരുന്നു. ബൈക്ക് വെക്കുന്നതിനായി പുഷ്കരൻ കുറിയിടത്ത് മഠത്തിന് സമീപവും , മകൻ വീട്ടിലേക്കും പോയി. ഈ സമയം പുഷ്കരന്റെ ബന്ധു വേണുവും ഇവിടെ എത്തിയിരുന്നു. വേണുവും പുഷ്കരനും സംസാരിച്ച് നിൽക്കവെ ഇവരുടെ അടുത്തേക്ക് സമീപത്തിരുന്ന് മദ്യപിക്കുകയായിരുന്ന യുവാക്കൾ ഗ്ലാസ് എടുത്തെറിഞ്ഞതിനെ തുടർന്ന് യുവാക്കളുമായി വേണുവും പുഷ്കരനും വാക്ക് തർക്കമായി. ഇതിൽ കുപിതരായ യുവാക്കൾ വേണുവിനെ ആദ്യം തല്ലിച്ചതക്കൂകയും , തുടർന്ന് പുഷ്ക്കരനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
ആക്രമത്തിൽ പുഷ്കരൻ ബോധരഹിതനായി വീണതോടെ യുവാക്കൾ രക്ഷപ്പെട്ടു . ചുണ്ടിനു തലയ്ക്കും പരിക്കേറ്റ വേണു സഹായത്തിന് ആളെ കൂട്ടി പുഷ്കരനെ ആദ്യം കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും , തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സംഭവത്തിൽ മൂന്നു പ്രതികളെ നഗരൂർ പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.