കല്ലമ്പലം :മഴക്കാല പൂർവ്വ ശുചീകരണത്തിനായി നാവായിക്കുളം പഞ്ചായത്തിലെ മുക്കുകട വാർഡിൽ സാനിറ്റേഷൻ കമ്മിറ്റി രൂപീകരിച്ചു.മുക്കുകട ദേശാഭിമാനി വായനശാലയിൽ നടന്ന യോഗത്തിൽ വാർഡ് മെമ്പർ ഷജീന അധ്യക്ഷ ആയിരുന്നു.ആശാ വർക്കർ ഐ ബി ബിന്ദു സ്വാഗതം ആശംസിച്ച ചടങ്ങിൽ ഹെൽത്ത് ഇൻസ്‌പെക്ടർ വി വിജീഷ് ക്ലാസ്സ് എടുത്തു.ദേശാഭിമാനി വായനശാല സെക്രട്ടറി എ ഷാജഹാൻ, വൈസ് പ്രസിഡന്റ് എ ആർ നിസാം,അംഗനവാടി ടീച്ചർമാരായ ജയകുമാരി, ഗീത തുടങ്ങിയവർ പങ്കെടുത്തു