*കിളിമാനൂരിൽ ഹെറോയിനുമായി ആസാം സ്വദേശികൾ അറസ്റ്റിൽ*

കിളിമാനൂർ എക്സൈസ് സംഘം നടത്തിയ റെയ്‌ഡിൽ മാരക മയക്ക് മരുന്നായ ഹെറോയിനുമായി രണ്ട് ആസാം സ്വദേശികൾ അറസ്റ്റിൽ .
ആസാം സ്വദേശികളായ ഹജ് റത്ത് അലി (23 ) ,ഹാരൂൺ ഇസ്‌ലാം (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് .ഇവരിൽ നിന്നും 269 മി.ഗ്രാം ഹെറോയിൻ ,17 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി .

കോളേജ് വിദ്യാർത്ഥികൾക്കും ,അന്യ സംസ്ഥാന തൊഴിലാളികൾക്കും വ്യാപകമായി കഞ്ചാവും മയക്ക് മരുന്നും നൽകുന്ന സംഘത്തിലെ കണ്ണികളാണിവരെന്ന് എക്സൈസ് അധികൃതർ പറഞ്ഞു .