ബി സന്ധ്യ, ആനന്ദകൃഷ്ണൻ എന്നിവർ വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. കെ പത്മകുമാർ, ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവർക്ക് ഡിജിപിയായി സ്ഥാനകയറ്റം നൽകിയാണ് നിയമനം. വരും ദിവസങ്ങളിൽ പൊലീസിൽ ഇനിയും അഴിച്ചുപ്പണിയുണ്ടാകും. എച്ച് വെങ്കിടേഷിന് ചുമതലയുണ്ടായിരുന്നു ബറ്റാലിയന്‍റെ ചുമതല ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നൽകാനാണ് സാധ്യത. ജില്ല പൊലീസ് മേധാവിമാർക്കും മാറ്റമുണ്ടാകും.