അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ ജനവാസ മേഖലയിൽ എത്തിയത് ഇന്നലെയാണ്. മേഖമലക്ക് സമീപം മണലാർ തേയില തോട്ടത്തിലായിരുന്നു ഇന്നലെ ആനയെ കണ്ടത്. തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് അരിക്കൊമ്പനെ ജനവാസ മേഖലയ്ക്ക് അകത്ത് കടക്കാതെ തടഞ്ഞിരുന്നു. എന്നാൽ രാത്രിയോടെ ഇവിടെ നിന്നും മടങ്ങിയ അരിക്കൊമ്പൻ പിന്നീട് പെരിയാർ കടുവ സങ്കേതത്തിലെ വന മേഖലയിലേക്ക് കടന്നിരുന്നു. ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ കേരള വനം വകുപ്പ് നിരീക്ഷണം തുടരുന്നതിനിടെയാണ് ഇപ്പോൾ വീടിന്റെ വാതിൽ ആന തകർത്തെന്ന് വിവരം പുറത്തുവരുന്നത്.