*ചെറുന്നിയൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റേഷൻ കടക്കു മുന്നിൽ ധർണ്ണ*

വർക്കല:റേഷൻ വിതരണം താറുമാറാക്കി പാവപ്പെട്ടവരുടെ അന്നം മുടക്കിയ പിണറായി സർക്കാർ നടപടിക്കെതിരെ കരിദിനാചരണത്തിന്റെ ഭാഗമായി ചെറുന്നിയൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അമ്പിളി ചന്ത ജംഗ്ഷനിലെ റേഷൻ കടക്കു മുന്നിൽ ധർണ്ണ നടത്തി. ചെറുന്നിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. ശശികല ഉത്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എസ്. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു.ഡി. സി. സി. മെമ്പർ എം. ജഹാംഗീർ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം. തൻസിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മനോജ്‌ രാമൻ,ബ്ലോക്ക്‌ മുൻ ജനറൽ സെക്രട്ടറി റോബിൻ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
         ഭാരവാഹികളായ എ. നാസറുള്ള, എഡ്മൻഡ് പെരേര, കെ.രാജേന്ദ്ര ബാബു, ഷേർലി ജെറോൺ, ശരത് ചന്ദ്രൻ, പാലച്ചിറ സൈഫ്,ഷിഹാബുദീൻ തുടങ്ങിയവർ നേതൃത്വം നൽകി.