കോഴിക്കോട് എലത്തൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം. കാറും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനുമാണ് മരിച്ചത്. വെസ്റ്റ്ഹിൽ സ്വദേശികളായ അതുൽ (24), മകൻ അൻവിഖ് (1) എന്നിവരാണ് മരിച്ചത്. കെ മുരളീധരൻ എംപിയുടെ ഡ്രൈവറാണ് അതുൽ. അപകടത്തിൽ ആറുപേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കോരപ്പുഴ പാലത്തിൽ വച്ചാണ് അപകടമുണ്ടായത്. അതുലിന്റെ കുടുംബവും ഒപ്പമുണ്ടായിരുന്നു. ഭാര്യയെയും മാതാവിനെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊയിലാണ്ടിയിൽ നിന്ന് വരികയായിരുന്ന അതുൽ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.