നിരവധി ക്രിമിനൽ കേസുകളിലും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്ന പ്രതി കാപ്പാ നിയമപ്രകാരംഅറസ്റ്റിൽ.

കടയ്ക്കാവൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന കുപ്രസിദ്ധ കുറ്റവാളി പെരുംകുളം മലവിളപൊയ്ക ഫാത്തിമ മനസിലിൽ താഹ(30) നെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടവിലാക്കിയത്. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ ഉത്തരവ് പ്രകാരമാണ് ആറുമാസം കരുതൽ തടവിലാക്കിയത്. ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനായി തിരുവനന്തപുരം റൂറൽ എസ്.പി ശിൽപ്പ ഐപിഎസിന്റെ നിർദ്ദേശപ്രകാരം വർക്കല ഡിവൈഎസ്പി സിജെ മാർട്ടിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. കടയ്ക്കാവൂർ എസ്.എച്ച്.ഒ സജിൻ ലൂയിസ് എസ്.ഐ ദിപു , എസ് സി പി ഒ അനീഷ് സി പി ഒ സുജിൽ, ലിജു, അനിൽകുമാർ, അഖിൽ, ഡാനി എന്നിവരടങ്ങിയ അന്വേഷണസംഘം വിതുരയിലെ ഒളിത്താവളത്തിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.