കോഴിക്കോട്: അപകടങ്ങള്‍ കുറക്കാനാണ് എഐ ക്യാമറ പദ്ധതി നടപ്പാക്കിയത്. വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
പദ്ധതി പുകമറ സൃഷ്ടിച്ച് തടയാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് ആരെന്ന തര്‍ക്കമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പരിഹസിക്കുകയുണ്ടായി.
ഇരുചക്രവാഹനയാത്രക്കാരുടെ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട് . കേരളം മതനിരപേക്ഷതയുടെ കേന്ദ്രമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു വിഭാഗം കൂടെ ചേരുമെന്ന ബിജെപിയുടെ ചിന്ത വെറുതെയാനുള്ളത് . കേരളത്തില്‍ ആര്‍എസ്‌എസ് ന് വേരോട്ടം കിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. മത നിരപേക്ഷത തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.