*നാട്ടിന്റെ പ്രീയപ്പെട്ടവന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി..*

കിൻഫ്ര തീപിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ട രഞ്ജിത് നാട്ടുകാർക്കൊക്കെ സർവ്വസമ്മതനായ മിടുക്കൻ.
  ആറ്റിങ്ങൽ അമർ ആശുപത്രി - കരിച്ചിയിൽ റോഡിൽ ജെഎസ് നിവാസിൽ ജയകുമാരൻ നായരുടെയും സിന്ധുവിന്റെയും രണ്ടാൺമക്കളിൽ ഇളയവനാണ് രഞ്ജിത്ത്.
 ( ആറ്റിങ്ങൽ ജിഎച്ച്എസ് ജംഗ്ഷനിൽ ബാറ്ററി വർക്ക്ഷോപ്പ് നടത്തിയിരുന്ന പിതാവ്
ജയകുമാരൻനായർ , ബാബു എന്ന പേരിലാണ് അറിയപ്പെടുന്നത്.)
 രഞ്ജിത്ത് അവിവാഹിതനാണ്. ശ്രീജിത്താണ് രജ്ജിത്തിന്റെ മൂത്ത സഹോദരൻ . രണ്ടാഴ്ച മുൻപാണ് ശ്രീജിത്തിന്റെ വിവാഹം നടന്നത്.
    ആറുവർഷം മുമ്പാണ് രഞ്ജിത്ത് ഫയർഫോഴ്സിൽ ചേർന്നത്. മൂവാറ്റുപുഴയിൽ ആയിരുന്നു തുടക്കം. ഒരു വർഷം മുമ്പാണ് ചാക്കയിൽഎത്തിയത്.
 സഹപ്രവർത്തകർക്കിടയിലും വലിയ മതിപ്പാണ് രഞ്ജിത്തിന്. തന്റെ തൊഴിലിനോട് നൂറുശതമാനവും കൂറുപുലർത്തിയിരുന്ന രഞ്ജിത്തിന്റെ അകാലത്തിലുള്ള മരണം
സഹപ്രവർത്തകർക്കും , കൂട്ടുകാർക്കും , കരിച്ചിയിലെന്ന കൊച്ചു പ്രദേശത്തിനും , നാട്ടുകാർക്കും താങ്ങാവുന്നതിലും വളരെ ഏറെയാണ്.