കല്ലമ്പലം :കഴിഞ്ഞ ഒരാഴ്ചയായി കടമ്പാട്ട്കോണം എസ് കെ വി എച്ച് എസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന കാട്ടുപുതുശ്ശേരി ക്രിക്കറ്റ് ലീഗിൽ ടീം കില്ലാഡീസ് വിജയികളായി. കെ.പി. എസ് സ്ട്രൈക്കേഴ്സ്, ബാഡ് ബോയ്സ്, പ്രേഡേറ്റർസ്, വിസ്‌ഡം റൈഡേഴ്‌സ്, കില്ലാഡീസ് എന്നീ ടീമുകളാണ് മാറ്റുരച്ചത്. ഫൈനലിൽ മത്സരത്തിൽ വിസ്‌ഡം റൈഡേഴ്സിനെ പരാജയപ്പെടുത്തികൊണ്ട് ടീം കില്ലാഡീസ് കപ്പ് സ്വന്തമാക്കി.