പോലീസ് സംഘത്തിന് നേരെ ആക്രമണം; വെെറൽ ഡാൻസറും എഡിറ്ററും അ‌റസ്റ്റിൽ

സി.ഐ ഉൾപ്പെടെയുള്ള പോലീസ് സംഘത്തെ ആക്രമിച്ച നടനും എഡിറ്ററും കൊച്ചിയിൽ അ‌റസ്റ്റിൽ. റാസ്പുടിൻ ഡാൻസ് വീഡിയോയിലൂടെ വെെറലായ തൃശൂർ സ്വദേശി സനൂപ്, പാലക്കാട് സ്വദേശിയായ രാഹുൽ എന്നിവരെ എറണാകുളം നോർത്ത് പോലീസ് അ‌റസ്റ്റുചെയ്തത്.

രാത്രി അ‌ഞ്ചംഗസംഘമാണ് പോലീസിനെ ആക്രമിച്ചത്. ഇതിൽ മൂന്നുപേർ ഓടിരക്ഷപ്പെട്ടതായാണ് വിവരം. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അ‌ക്രമികളുടെ ​ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.