ആറ്റിങ്ങൽ : മാമം പ്രണവത്തിൽ രാധാമണി അന്തരിച്ചു . 83 വയസ്സ് ആയിരുന്നു . സംസ്കാരം ഇന്ന് രാവിലെ (7.5.23) 10 30 ന് വീട്ടുവളപ്പിൽ.
ചിറയിൻകീഴ് താലൂക്ക് സിഐടിയു സ്വകാര്യ ബസ് തൊഴിലാളി യൂണിയൻ സ്ഥാപക നേതാവും ആദ്യ സെക്രട്ടറിയുമായിരുന്ന പരേതനായ ഗോപിനാഥൻ നായരുടെ (യൂണിയൻ ഗോപിപിള്ള) ഭാര്യയാണ് .
വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ഇന്ന് പുലർച്ചെ 12 30ന് വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
മക്കൾ : ഗോപകുമാർ ( കരാട്ടെ ) , ഗീത, ഗിരിജ, ജലജ.
മരുമക്കൾ : ബിന്ദു, അശോക് കുമാർ , പരേതനായ വിനോദ് ( പ്രണവം വിനോദ് ), രാജശേഖരൻ (ശ്രീധന്യ).