ശാസ്താംകോട്ട: കെഎസ്ആർടിfസി ബസിന് മുന്നിൽ ബൈക്കിൽ അഭ്യാസം പ്രകടനം നടത്തിയ യുവാക്കൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ബസിന് മുന്നിൽ കിലോമീറ്ററോളമാണ് ഇവർ അഭ്യാസപ്രകടനം നടത്തിയത്. ഇവരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും രണ്ട് പേർക്കുമായി എട്ടായിരം രൂപ പിഴ ചുമത്തുകയും ചെയ്തു. കൊല്ലം- പത്തനംതിട്ട കെഎസ്ആർടിസി വേണാട് സർവീസിന് മുന്നിൽ ആണ് ഇവക്ക് എതികെയാണ് നടപടി സ്വീകരിച്ചത്.
തോപ്പിൽ മുക്കിനും സിനിമാപറമ്പിനുമിടയിൽ കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം. രണ്ട് ബൈക്കുകളിലായിരുന്ന ഇവർ ബസ്സിന് മുന്നിൽ അഭ്യാസം പ്രകടനം. അഞ്ച് യുവാക്കൾ ഹെൽമറ്റില്ലാതെ എട്ടു കിലോമീറ്ററോളം ആണ് ഇത്തരത്തിൽ യാത്ര ചെയ്തത്. ബസിന് പോകാനാവാതെ വന്നതോടെ യാത്രക്കാർ പകർത്തിയ യുവാക്കളുടെ ദൃശ്യങ്ങൾ സഹിതം ബസ് ഡ്രൈവർ പരാതി നൽകിയിരുന്നു. കൃഷ്ണ ഗൗതത്തിന്റെ ഡ്രൈവിങ് ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്ത ശേഷം 1000 രൂപ പിഴ ചുമത്തിയെന്നും ലൈസൻസില്ലാത്ത അർജുൻ രാജിനു 7000 രൂപ പിഴ ചുമത്തിയെന്നും കുന്നത്തൂർ ജോ.ആർടിഒ ആർ.ശരത്ചന്ദ്രൻ പറഞ്ഞു.