പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ കാനാറ വാർഡിൽ നടന്ന ഉപ തെരഞ്ഞെടുപ്പ് സമാധാന പരം. എങ്ങും അനിഷ്ട സംഭവങ്ങൾ നടന്നതായി അറിവായിട്ടില്ല.
79.94 ശതമാനം പോളിംഗ് നടന്നതായാണ് പ്രാഥമിക വിവരം.
വോട്ടെണ്ണൽ നാളെ നടക്കം.
കിളിമാനൂർ ഗവ എച്ച് എച്ച് എസിൽ വെച്ചാണ് വോട്ടെണ്ണുന്നത് .
രാവിലെ 10.30ന് ഫലം അറിയാനാകും .
3 മുന്നണികളും അവരുടെ സ്ഥാനാർത്ഥികളും വിജയ പ്രതീക്ഷയിലാണ് .
ബി ജെ പി യിലെ ജിൻസി .ജെ ,കോൺഗ്രസിലെ എ.അപർണ ,സി പി എമ്മിലെ വി.എൽ.രേവതി എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നത് .
രണ്ട് ബൂത്തുകളിലായി 1481 വോട്ടർമാരുള്ളതിൽ 1184 പേർ വോട്ട് ചെയ്‌തു .