ആറ്റിങ്ങൽ മാമം പാലമൂട് ഐശ്വര്യയിൽ എസ് ഹരികുമാർ( 72) അന്തരിച്ചു

 ആറ്റിങ്ങൽ : മാമം പാലമൂട് ഐശ്വര്യയിൽ എസ്  ഹരികുമാർ അന്തരിച്ചു. 72 വയസ്സായിരുന്നു.
 സംസ്കാരം ഇന്ന് രാവിലെ പത്തിന് ചെമ്പകമംഗലത്ത് പുതിയതായി നിർമ്മിച്ച ശങ്കരമംഗലത്ത് വീട്ടിൽ.
 തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 7 മണിയോടെയാണ് അന്ത്യം സംഭവിച്ചത്.
 കാര്യവട്ടം യൂണിവേഴ്സിറ്റി സെന്ററിൽ ഫിലോസഫി ഡയറക്ടറായാണ് റിട്ടയർ ചെയ്തത്.
 പരവൂർക്കോണം ഗവൺമെന്റ് എൽപിഎസ് ഹെഡ്മിസ്ട്രസ് ആയി റിട്ടയർ ചെയ്ത ടി എസ് അജിതയാണ് ഭാര്യ.
 മക്കൾ : വിഷ്ണു എസ് നായർ , ഹരി എസ് നായർ (ഇൻഡിഗോ എയർവെയ്സ് )
 മരുമകൾ : സഞ്ചന സതീഷ് .