ഭാരത സർക്കാരിന്റെ "ദേഖോ അപ്നാ ദേശ്", "ഏക് ഭാരത് ശ്രേഷ്ഠ ഭാരത്" എന്നീ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനുകൾ ഓടിച്ചുവരുന്നു.പ്രമുഖ വിനോദ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന "ഹൈദരാബാദും ഗോവയും ഉൾപ്പെടുത്തിയുള്ള ഗോൾഡൻ ട്രയാംഗിൾ" എന്ന ട്രെയിൻ ടൂർ 2023 മെയ് 19 ന് കൊച്ചുവേളിയിൽ നിന്ന് ആരംഭിച്ച് ഹൈദരാബാദ് - ആഗ്ര - ഡൽഹി - ജയ്പൂർ - ഗോവ എന്നിവിടങ്ങൾ സന്ദർശിച്ച് തിരികെ വരുന്നു. എസി 3 ടയർ, സ്ലീപ്പർ ക്ലാസ് എന്നിവ ചേർന്ന് ആകെ 750 വിനോദസഞ്ചാരികളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ (സ്റ്റാൻഡേർഡ് ക്ലാസ്സ് 544 യാത്രക്കാർ &കംഫർട്ട് ക്ലാസ്സ് 206 യാത്രക്കാർ) വിനോദസഞ്ചാരികൾക്ക് കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷൻ, പോടന്നൂർ ജംഗ്ഷൻ, ഈറോഡ് ജംഗ്ഷൻ,സേലം എന്നിവിടങ്ങളിൽ നിന്ന് ട്രെയിൻ കയറാവുന്നതാണ്. മടക്ക യാത്രയിൽ കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിൽ ഇറങ്ങാവുന്നതുമാണ്.
ഇനിപ്പറയുന്ന രീതിയിൽ നൽകുന്നതാണ്.
• ബുക്കിംഗ് സമയത്ത് തിരഞ്ഞെടുത്ത ക്ലാസ് അനുസരിച്ച് സ്ലീപ്പർ ക്ലാസിലോ 3 എസിയിലോ ട്രെയിൻ യാത്ര, എ.സി അല്ലെങ്കിൽ നോൺ എ.സി വാഹനങ്ങളിൽ യാത്ര.
• രാത്രി താമസത്തിനായി എസി ഹോട്ടലുകളിൽ താമസം.
• വെജിറ്റേറിയൻ ഭക്ഷണം (രാവിലെ ചായ, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം).
• ടൂർ എസ്കോർട്ടിന്റെയും സുരക്ഷാ ജീവനക്കാരുടെയും സേവനം.
• യാത്രാ ഇൻഷ്വറൻസ്.
യാത്രക്കാർക്ക് സുരക്ഷിതവും ആരോഗ്യകരവുമായ യാത്ര ഉറപ്പാക്കുവാൻ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ IRCTC കൈക്കൊണ്ടിട്ടുണ്ട്. അതുപോലെ ട്രെയിനിലും മറ്റുള്ള യാത്രയിലും വൈദ്യസഹായം ആവശ്യമായി വന്നാൽ ഡോക്ടറിന്റെ സേവനം ലഭ്യമാക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.കേന്ദ്ര / സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് LTC സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും IRCTC വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ് .