ട്രെയിനിനുനേരെ കല്ലെറിഞ്ഞാല്‍ 5 വര്‍ഷം തടവ് ശിക്ഷ ; വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കാവുന്നതാണ്.

പാലക്കാട് : ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് നടത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നും കല്ലെറിഞ്ഞാല്‍ പ്രതിക്ക് അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കര്‍ശന നടപടി സ്വീകരിക്കുമെന്നും റെയില്‍വേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കാവുന്നതാണ്.നിരപരാധികളായ യാത്രക്കാര്‍ക്കാണ് കല്ലേറില്‍ പരിക്കേല്‍ക്കുന്നത്. ഇക്കാര്യംകൂടി പരിഗണിച്ചാണ് റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്) ആക്‌ടിലെ പരമാവധി ശിക്ഷയ്ക്കുള്ള വകുപ്പുകള്‍ ചേര്‍ക്കണമെന്ന്‌ നിർദ്ദേശിച്ചിരിക്കുന്നത്.

പാലക്കാട് ഡിവിഷനില്‍ മാസത്തില്‍ ശരാശരി മൂന്ന് കേസാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തന്നെ . സ്‌കൂളുകളും കോളേജുകളുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ പൊതുജന പങ്കാളിത്തത്തോടെ ആര്‍പിഎഫ് ബോധവല്‍ക്കരണവും പ്രചാരണവും നടത്തും. ഫോണ്‍: 8138913773 (ആര്‍പിഎഫ് കണ്‍ട്രോള്‍ റൂം), 139 (റെയില്‍വേ മദാദ്).