വ്യവസായ വകുപ്പ് ക്ലീന്‍ചിറ്റ് നല്‍കിയതോടെ എഐ ക്യാമറ ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കി തുടങ്ങും. ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ് കെല്‍ട്രോണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദിവസേന രണ്ടു ലക്ഷം നിയമലംഘനങ്ങള്‍ക്ക് ഏകദേശം പിഴ ഈടാക്കുമെന്നറിയുന്നു.
മുന്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപി എം മുഹമ്മദ് ഹരീഷ് നടത്തിയ അന്വേഷണത്തില്‍ ക്ലീന്‍ചിറ്റ് നല്‍കിയതോടെയാണ് എഐ ക്യാമറ പിഴ ഈടാക്കാനുള്ള നടപടികളിലേക്ക് കടക്കുന്നത്. ഓരോ ദിവസവും കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ നോട്ടീസ് അയക്കും. നിലവില്‍ ദിവസവും രണ്ടര ലക്ഷത്തോളം നിയമ ലംഘനങ്ങള്‍ ക്യാമറയില്‍ പെടുന്നുണ്ട്. അതിനാല്‍ പിഴ ഈടാക്കാന്‍ തുടങ്ങിയാല്‍ ദിവസവും രണ്ട് ലക്ഷം പേര്‍ക്കെങ്കിലും പിഴ നോട്ടീസ് അയക്കേണ്ടി വരുന്നതായാണ് കണക്കാക്കുന്നത്.
നോട്ടീസ് അയക്കാന്‍ നിലവില്‍ 146 ജീവനക്കാരെയാണ് കെല്‍ട്രോണ്‍ നിയോഗിച്ചിരിക്കുന്നത്. ഇവര്‍ക്ക് പരമാവധി 25000 നോട്ടീസ് മാത്രമേ ഒരു ദിവസം അയക്കാന്‍ കഴിയൂ. അതിനാല്‍ 500 ജീവനക്കാരെ അധികമായി നിയമിക്കാന്‍ ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ക്യാമറ സ്ഥാപിച്ചതില്‍ കെല്‍ട്രോണ്‍ സ്വീകരിച്ചഎല്ലാ നടപടികളും സുതാര്യമാണെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. കൂടാതെ കെല്‍ട്രോണ്‍ എസ്ആര്ഐടിയുമായുണ്ടായ കരാറില്‍ ഉപകരാറുകരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.