തിരുവനന്തപുരം പള്ളിപ്പുറത്ത് ദേശീയപാതയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് നവജാതശിശു മരിച്ചു. അഞ്ചുദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.മണമ്പൂർ സ്വദേശികൾ സഞ്ചരിച്ച ഓട്ടോയിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ്സ് ഇടിച്ചുകയറുകയായിരുന്നു. പ്രസവാനന്തരം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.ഗുരുതരമായി പരുക്കേറ്റ ഓട്ടോ ഡ്രൈവറുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മരിച്ച കുഞ്ഞിൻ്റെ മാതാപിതാക്കൾക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. കെഎസ്ആർടിസി ബസ് യാത്രികരിൽ പലർക്കും പരുക്കേറ്റതായാണ് ലഭ്യമാകുന്ന വിവരം