ഇന്ന് രാവിലെ 5.30 മണിയോടെ വീടിന്റെ മുറ്റത്ത് അവശനിലയിൽ കാണപ്പെടുകയായിരുന്നു. ബന്ധുക്കൾ ഉടൻ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും, എന്നാൽ മരണപ്പെട്ടതിനുശേഷമാണ് ആശുപത്രിയിൽ എത്തിയത് എന്നും മരണം സംഭവിച്ചിട്ട് ഏറെ സമയമായെന്നും ഡോക്ടർമാർ സ്ഥിരീകരിക്കുകയുമായിരുന്നു.
ശേഷം പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കിളിമാനൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം.
മരണപ്പെട്ട സബൂറക്ക് ആറ് സഹോദരങ്ങളാണ്.