പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 262 ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിനകര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി 23 ഭവനങ്ങള്‍ കൂടി നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഈ ഭവനങ്ങളുടെ താക്കോല്‍ വിതരണച്ചടങ്ങും, അതിദാരിദ്രര്‍ക്കുള്ള ഭക്ഷ്യകിറ്റു വിതരണവും, പി. എം. എ. വൈ പദ്ധതിയുടെ ഗഡു വിതരണവും, ഒരു വീടിന്റെ ഗൃഹപ്രവേശന ചടങ്ങും ആറ്റിങ്ങല്‍ എം. എല്‍. എ ഒ എസ് അംബിക നിര്‍വ്വഹിച്ചു.
നഗരസഭാ വൈസ് ചെയര്‍മാന്‍ ജി തുളസീധരന്‍ പിള്ള അധ്യക്ഷത വഹിച്ചു ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ നജാം സ്വാഗതംആശംസിച്ചു. മരാമത്തുകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അവനവഞ്ചേരി രാജു, വിദ്യാഭ്യാസ കലാകായിക സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് ഗിരിജ, സിപിഐഎം ആര്‍ രാജു കൗണ്‍സിലര്‍മാരായ സുഖില്‍, ബിനു, ലൈല ബീവി, സോഷ്യല്‍ ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് ആസിഫ് തുടങ്ങിയവര്‍ പങ്കെടുത്തു. നഗരസഭാ സെക്രട്ടറി കെ എസ് അരുണ്‍ നന്ദി രേഖപ്പെടുത്തി.