ശിവഗിരി : ശ്രീശാരദാപ്രതിഷ്ഠയുടെ 111-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന 61-ാമത് ശ്രീനാരായണ ധര്‍മ്മമീമാംസാ പരിഷത്തിന് 5 ന് വെള്ളിയാഴ്ച തുടക്കമാകും.
അന്ന് പുലര്‍ച്ചെ 3 മുതല്‍ 4 വരെ ശാരദാ മഠത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക പൂജ, നാലരക്ക് പര്‍ണ്ണശാലയില്‍ ശാന്തിഹവനം, തുടര്‍ന്ന് ശാരദാപൂജക്കും മഹാസമാധിയിലെ വിശേഷാല്‍ പൂജകള്‍ക്കും ശേഷം ഏഴരക്ക് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പതാക ഉയര്‍ത്തും.
9.30 ന് ഉദ്ഘാടന സഭയില്‍ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗം പരാനന്ദ സ്വാമികള്‍ ദീപം തെളിക്കും.
സച്ചിദാനന്ദ സ്വാമിയുടെ അദ്ധ്യക്ഷതയില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പരിഷത്ത് ഉദ്ഘാടനം ചെയ്യും. ഗുരുദേവ ചരിത്രത്തിനും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവനകളെ പരിഗണിച്ച് ജി. പ്രിയദര്‍ശനന് ശിവഗിരി മഠത്തിന്‍റെ പ്രഥമ ശ്രീനാരായണ സമഗ്രസംഭാവനാ പുരസ്കാരം നല്‍കും. ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ പ്രസിഡന്‍റ് സ്വാമി വിശുദ്ധാനന്ദ, ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ, പ്രൊഫ. എസ്. ശിശുപാലന്‍ എന്നിവര്‍ പ്രസംഗിക്കും. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ഗുരുധര്‍മ്മ പ്രചരണസഭാ രജിസ്ട്രാര്‍ അഡ്വ.പി.എം. മധു കൃതജ്ഞതയും പറയും.
11.30 ന് കാലിക്കട്ട് യൂണിവേഴ്സിറ്റി ചരിത്രാദ്ധ്യാപകന്‍ കെ.എന്‍. ഗണേഷ് അരുവിപ്പുറം പ്രതിഷ്ഠയുടെ ചരിത്രപശ്ചാത്തലവും കാലിക പ്രസക്തിയും എന്ന വിഷയത്തില്‍ ക്ലാസ് നയിക്കും. ഉച്ചക്ക് 2 ന് കാലടി ശ്രീശങ്കര യൂണിവേഴ്സിറ്റി പ്രോവൈസ് ചാന്‍സിലര്‍ ഡോ. മുത്തുലക്ഷ്മി ജനനീനവരത്നമഞ്ജരിയില്‍ ക്ലാസ് നയിക്കും. 3.45 ന് ആലുവാ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ ഗുരുവിന്‍റെ മതദര്‍ശനം ആത്മോപദേശശതകത്തില്‍ എന്ന വിഷയത്തെക്കുറിച്ചും 4.45 ന് ശിവഗിരി മെഡിക്കല്‍ മിഷന്‍ ആശുപത്രി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ വൈക്കം സത്യാഗ്രഹ ശതാബ്ദിയെക്കുറിച്ചും ക്ലാസ് നയിക്കും. 6.30ന് മഹാസമാധിയില്‍ പ്രാര്‍ത്ഥനാ സത്സംഗവും ജപം, ധ്യാനം, പ്രബോധനം എന്നിവയും ഉണ്ടാകും. രാത്രി ഏഴരക്ക് ബ്രഹ്മവിദ്യാര്‍ത്ഥി സമ്മേളനം വിശ്വഗാജി മഠം സെക്രട്ടറി സ്വാമി അസ്പര്‍ശാനന്ദ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി വിശാലാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി അസംഗാനന്ദഗിരി, സ്വാമി വിരജാനന്ദ, സ്വാമി ദിവ്യാനന്ദഗിരി, സ്വാമി സുരേശ്വരാനന്ദ, സ്വാമി പ്രബോധതീര്‍ത്ഥ, സ്വാമി ശ്രീനാരായണ ദാസ്, സ്വാമി അംബികാനന്ദ, സ്വാമിനി ആര്യനന്ദാദേവി, സ്വാമി ശിവനാരായണ തീര്‍ത്ഥ, ബ്രഹ്മചാരിമാരായ അനീഷ്, പ്രമോദ്, അനു, സൂര്യശങ്കര്‍, മാണിക്യം തുടങ്ങിയവര്‍ സംസാരിക്കും.
ശനിയാഴ്ച 6.30ന് അരുവിപ്പുറം മഠം & ക്ഷേത്രം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ധ്യാന - യോഗാ പരിശീലന ക്ലാസ് നയിക്കും. 9.30ന് ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റി അക്കാഡമിക് കമ്മിറ്റിയംഗം ഡോ.എസ്.കെ. രാധാകൃഷ്ണന്‍ ഗുരുദേവകൃതി ഗദ്യപ്രാര്‍ത്ഥനയില്‍ ക്ലാസ് നയിക്കും.
11.15 ന് ഡോ.ഗീതാസുരാജ് ആത്മോപദേശ ശതകത്തിലെ ആത്മദര്‍ശനത്തില്‍ എന്ന ക്ലാസും നയിക്കും. 2 ന് തന്ത്രശാസ്ത്ര ഗവേഷകന്‍ ഡോ. ടി.എസ്. ശ്യാംകുമാര്‍ കേരളീയ തന്ത്രപാരമ്പര്യത്തിന്‍റെ നേര്‍അവകാശികള്‍ എന്ന വിഷയത്തില്‍ ക്ലാസും നയിക്കും.
നാലിന് കുമാരനാശാന്‍ നിര്‍വ്വാണ ശതാബ്ദി സ്മൃതിയുടെ പശ്ചാത്തലത്തില്‍ ആശാനില്‍ ഗുരുദേവന്‍ ചെലുത്തിയ സ്വാധീനം എന്ന വിഷയത്തില്‍ പ്രൊഫ. എം.എ സിദ്ധിക്ക് പ്രഭാഷണം നടത്തും. 6.30ന് മഹാസമാധിയില്‍ പ്രാര്‍ത്ഥന, ജപം, ധ്യാനം, പ്രബോധനം.
രാത്രി 7.45ന് ഗുരുധര്‍മ്മപ്രചരണസഭ വാര്‍ഷിക പൊതുയോഗം ചേരും. സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിക്കും. രജിസ്ട്രാര്‍ അഡ്വ.പി. എം. മധു റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും. സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി അരൂപാനന്ദ, സ്വാമി ആത്മപ്രസാദ് തുടങ്ങിയവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തും. സഭാ ഉപദേശക സമിതി കണ്‍വീനര്‍, കുറിച്ചി സദന്‍ ഗുരുധര്‍മ്മപ്രചരണ സഭയും കര്‍മ്മപരിപാടികളും അവതരിപ്പിക്കും. ഡോ. പി. ചന്ദ്രമോഹന്‍, കെ.കെ. കൃഷ്ണാനന്ദ ബാബു, അഡ്വ. വി.കെ. മുഹമ്മദ്, ഇ.എം. സോമനാഥന്‍ എന്നിവര്‍ സംസാരിക്കും.
സമാപന ദിവസം ഞായര്‍ രാവിലെ 6.30 ന് സ്വാമി ഗുരുപ്രകാശം ധ്യാനം യോഗാ പരിശീലന ക്ലാസ്സുകള്‍ നയിക്കും. 9 ന് സ്വാമിനി ശബരി മാതാജി ശ്രീനാരായണധര്‍മ്മം നിത്യജീവിതത്തില്‍ പഠനക്ലാസ് നയിക്കും. 10.45 ന് ചട്ടമ്പിസ്വാമി സമാധി ശതാബ്ദി സ്മൃതിയില്‍ സച്ചിദാനന്ദ സ്വാമി ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമിയും വിഷയം അവതരിപ്പിക്കും. രണ്ടിന് ഡോ. ജോബിന്‍ കെ. തോമസ് പ്രകൃതി ജീവനത്തില്‍ ക്ലാസ് നയിക്കും. പരിഷത്ത് സമാപനത്തോടനുബന്ധിച്ച് ശ്രീനാരായണ ഗുരുദേവനും തമിഴകവും സമ്മേളനം എ.വി.എ. ഗ്രൂപ്പ് ചെയര്‍മാന്‍ എ.വി. അനൂപ് ഉദ്ഘാടനം ചെയ്യും. ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി ബോധിതീര്‍ത്ഥ അദ്ധ്യക്ഷത വഹിക്കും. സഭാ തമിഴ്നാട് സംസ്ഥാന പ്രസിഡന്‍റ് അഡ്വ. എന്‍. ഇളങ്കോ സഭാ വിഷയം അവതരിപ്പിക്കും. പ്രൊഫ. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.ചൈതന്യാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. ഇ.വി. വാസവന്‍, രാജരാജ ചോളന്‍, പ്രൊഫ. ഇളനിലപെരിയാര്‍, ശ്രീ. ജയശങ്കര്‍, കനകവേല്‍ മധുര, മുത്തുരാമലിംഗം പരമക്കുടി എന്നിവര്‍ പ്രസംഗിക്കും.