വിദ്യാർത്ഥികളുടെ മിനിമം ചാർജ് 5 രൂപയെങ്കിലും ആക്കണം’; ജൂൺ 7 മുതൽ സ്വകാര്യ ബസുകൾ സമരത്തിലേക്ക്

വിദ്യാർത്ഥികളുടെ ചാർജ് വർധിപ്പിക്കണമെന്ന് പ്രൈവറ്റ് ബസ് ഓണഴ്സ് സംയുക്ത സമിതി. വിദ്യാർത്ഥികളുടെ മിനിമം ചാർജ് 5 രൂപയെങ്കിലും ആക്കണം എന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജൂൺ 7 മുതൽ സ്വകാര്യ ബസുകൾ സമരത്തിലേക്ക് കടക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.140 കിലോമീറ്റർ കൂടുതൽ സർവീസ് നടത്തുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കാനുള്ള ഉത്തരവുകൾ പിൻവലിക്കണമെന്ന് ബസ് ഉടമകൾ ആവശ്യപ്പെട്ടു. നിലവിൽ സർവീസ് നടത്തുന്ന മുഴുവൻ സ്വകാര്യ ബസുകളുടെയും പെർമിറ്റുകൾ അതേപടി നിലനിർത്തണം. ലിമിറ്റഡ് സ്റ്റോപ്പ്‌ ബസുകൾ തുടരാൻ അനുവദിക്കണം. വിദ്യാർത്ഥി കൺസഷൻ യാത്രയ്ക്ക് പ്രായപരിധി നിശ്ചയിക്കണമെന്നും ഉടമകൾ ആവശ്യപ്പെട്ടു.