തലസ്ഥാനത്തെ വൻ കവർച്ച; വീട്ടിൽ നിന്നും 45 പവൻ കവർന്ന പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് വീട്ടിൽ മോഷണം നടത്തിയ പ്രതിയെ പിടികൂടി. കുമാർ എന്നയാളാണ് മോഷണം നടത്തിയത്. പട്ടത്തെ വീട്ടിൽ നിന്നും 45 പവൻ മോഷ്ടിച്ചതും വലിയശാലയിൽ നിന്നും കടയിൽ മോഷണം നടത്തിയതും കുമാറെന്ന് പൊലീസ് പറഞ്ഞു. 

അതേസമയം, തൃശൂരിലെ മരണവീട്ടില്‍ സഹായത്തിനെത്തി വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റിലായതാണ് മറ്റൊരു മോഷണ വാർത്ത. ഞമനേങ്ങാട് വൈദ്യന്‍സ് റോഡിലെ കാണഞ്ചേരി വീട്ടില്‍ ഷാജി (43)യെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷാജിയെ പിടികൂടിയത്.