തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് സംഘവും കളിമാനൂര്‍ പൊലീസും ചേര്‍ന്നു അറസ്റ്റു ചെയ്തു. കിളിമാനൂര്‍ താളിക്കുഴി മഞ്ഞപ്പാറ ബ്ലോക്ക് നമ്പര്‍ 21ല്‍ തേജ എന്നു വിളിക്കുന്ന അനു(26), കല്ലറ മിതൃമ്മല മഠത്തുവാതുക്കല്‍ കുന്നില്‍പുത്തന്‍ വീട്ടില്‍ അനന്തകൃഷ്ണന്‍ (24), വാമനപുരം കുറ്ററ പുത്തന്‍വിള വീട്ടില്‍ മുഹമ്മദ് അല്‍ത്താഫ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 14 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ കോടതില്‍ ഹാജരാക്കി.