അഞ്ചലിൽ പട്ടാപ്പകൽ മുഖംമൂടി സംഘം വീട്ടിൽനിന്ന് 35 ലക്ഷം രൂപ കവർന്നു

അഞ്ചൽ. പട്ടാപ്പകൽ വീട്ടിൽനിന്ന് മുഖംമൂടി സംഘം 35 ലക്ഷം രൂപ കവർന്നു.നാലംഗ സംഘം മുളകുപൊടി വിതറി ശേഷമാണ് മോഷണം നടത്തിയത്.

അഞ്ചൽ കൈപ്പള്ളി സ്വദേശി നസീറിന്റെ വീട്ടിലാണ് മോഷണം നടന്നത്.മുളകുപൊടി വിതറി ശേഷം നസീറിന്റെ മകൻ സബിൻഷായെ കെട്ടിയിട്ടായിരുന്നു കവർച്ച. ദുരൂഹമായ മോഷണമെന്ന നിലയില്‍ പൊലീസ് ഊര്‍ജ്ജിത അന്വേഷണം തുടങ്ങി.