#ആരാണ് കരവാളൂർ സ്വദേശി ???
ഈ കഴിഞ്ഞ മാസം 22 ന് രാത്രി 9 മണിയോടെ അഞ്ചൽ പുനലൂർ റോഡിൽ കരവാളൂർ പിറക്കൽ പാലത്തിനു സമീപത്ത് ബോധരഹിതനായി റോഡിൽ കിടന്ന അജിത്തിനെ പോലീസും നാട്ടുകാരും ചേർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. ഇന്ന് ഉച്ചക്ക് 12:30തോടുകൂടി മരണം സംഭവിക്കുകയായിരുന്നു. തലച്ചോറിനുള്ളിൽ അന്തരിക രക്ത സ്രാവമുണ്ടായിരുന്നതായി മെഡിക്കൽ വിവരങ്ങളും പുറത്തുവന്നു.
മരണത്തിൽ ദുരൂഹത ഉണ്ടെന്ന് കാട്ടി ബന്ധുക്കൾ അജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അന്നുതന്നെ പുനലൂർ പോലീസിൽ പരാതി നൽകിയിരുന്നു.
കരവാളൂർ സ്വാദേശിയായ ആളുമായി അജിത്തിനു 4 ലക്ഷം രൂപയുടെ സാമ്പത്തിക ബന്ധം ഉണ്ടായിരുന്നതായി മുൻപ് ബന്ധുക്കളോട് പറഞ്ഞിരുന്നു. പണമിടപാടിന് വേണ്ടിയായിരിക്കാം രാത്രിയിൽ അജിത്ത് കരവാളൂരിൽ എത്തിയതെന്നും ബന്ധുക്കൾ സംശയിക്കുന്നു.
അജിത്ത് കിടന്ന റോഡിനു സമീപത്ത് നിന്നും അജിത്തിന്റെ മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തിരുന്നു.
അജിത്തിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നാളെ പോസ്റ്റ്‌മോർട്ടം നടത്തിയതിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.എന്നാൽ സംഭവത്തിൽ പുനലൂർ ഡി.വൈ.എസ്.പി. വിനോദിന്റെയും സി.ഐരാജേഷിന്റെയും നേതൃത്വത്തിൽ അന്വേഷണം നടന്നുവരുകയാണെന്നാണ് പോലീസ് പറയുന്നത്.