കർണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ബംഗ്ലൂരു:കർണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉച്ചയ്ക്ക് 12.30ന് ആയിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ഗവർർ തവർ ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു.ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന ചടങ്ങിൽ ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും സത്യപ്രതിജ്ഞ ചുമതലയേറ്റു.ലിംഗായത്ത്, വൊക്കലിഗ, മുസ്ലിം, എസ് സി, എസ് ടി, വനിതാ പ്രാതിനിധ്യമുറപ്പിച്ച് കൊണ്ടുള്ള മന്ത്രിസഭ തന്നെയാകും രൂപീകരിക്കുക. ജഗദിഷ് ഷെട്ടറിന് എംഎൽസി സ്ഥാനം നൽകിയ ശേഷം മന്ത്രിസ്ഥാനം നൽകിയേക്കും.