തിരുവനന്തപുരം പുത്തൻതോപ്പിൽ 23കാരിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.ഒൻപതു മാസം പ്രായമുള്ള മകൻ പൊള്ളലേറ്റ് ​ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം പുത്തൻതോപ്പിൽ 23കാരിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഒൻപതു മാസമുള്ള മകനും പൊള്ളലേറ്റ നിലയിലാണ്.
സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു.പുത്തൻതോപ്പ് സ്വദേശി രാജു ജോസഫ് ടിൻസിലിയുടെ ഭാര്യ അഞ്ജു ആണ് പൊള്ളലേറ്റ് മരിച്ചത്. മകൻ ഡേവിഡാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.