തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സിയുടെ വേനൽക്കാല ചതുർദിന ക്യാമ്പ് ഉദ്ഘാടന സമ്മേളനം ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് ശ്രീ ഈ നസീറിന്റെ അധ്യക്ഷതയിൽ ശ്രീമതി ജെസ്സി ജലാൽ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ സുജിത്ത് എസ് സ്വാഗതം പറഞ്ഞു.സബ് ഇൻസ്പെക്ടർ ശ്രീ ശാലു ഡിജെ എസ്പിസി പതാക ഉയർത്തൽ ചടങ്ങ് നിർവഹിച്ചു. ഗാർഡിയൻ എസ് പി സി കൺവീനർ ശ്രീമതി രജിതകുമാരി മംഗലാപുരം സ്റ്റേഷനിലെ സി പി ഒ ശ്രീമതി ഷീജഎന്നിവർ സംസാരിച്ചു.