2000 രൂപ നോട്ടുകൾ പിൻവലിക്കാൻ ആർബിഐ, ബാങ്കുകൾക്ക് നിർദ്ദേശം

ദില്ലി : 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിവച്ച് ആർ ബി ഐ, 2000 രൂപ നോട്ടുകൾ വിതരണം ചെയ്യണ്ടതില്ലെന്ന് ബങ്കുകൾക്ക് നിർദേശം നൽകി. 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമാണ് നടപടി. നിലവിൽ കയ്യിലുള്ള നോട്ടുകൾക്ക് നിയമ സാധുത തുടരും. ബാങ്കുകളില്‍ നിന്നോ എടിഎമ്മുകളില്‍ നിന്നോ പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ലഭിക്കില്ല. കൈവശമുള്ള നോട്ടുകള്‍ സെപ്തംബര്‍ 30നുള്ളില്‍ മാറ്റിയെടുക്കാം.