താനൂരിലെ ബോട്ടപകടം മരണം 18 ആയി ; നാളെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു, സർക്കാരിന്റെ ഔദ്യോഗിക പരിപാടികളെല്ലാം മാറ്റി

മലപ്പുറം താനൂരിലുണ്ടായ ബോട്ടപകടത്തിൽ നാളെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. അപകടത്തെ തുടർന്ന് മെയ് 8 ന് നടത്താനിരുന്ന താലൂക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റി വെച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ താനൂർ ബോട്ടപകടം നടന്ന സ്ഥലത്തേക്ക് തിരിക്കും. ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. മരിച്ചവരിൽ അധികവും കുട്ടികളാണെന്നാണ് ലഭ്യമായ വിവരം. ഇതുവരെ 15 പേരെയാണ് രക്ഷപ്പെടുത്താനായത്. ഏതാണ്ട് 5 പേരെക്കൂടിയാണ് ഇനി കണ്ടെത്താനുള്ളത്.