പൂജപ്പുര ഒബ്സർവേഷൻ ഹോമിൽ 17കാരൻ ആത്മഹത്യ ചെയ്തു; മരിച്ചത് മോഷണക്കേസിലെ പ്രതി
May 18, 2023
തിരുവനന്തപുരം: പൂജപ്പുര ഒബ്സർവേഷൻ ഹോമിൽ 17 കാരൻ തൂങ്ങി മരിച്ചു. കാട്ടാക്കട കള്ളിക്കാട് സ്വദേശിയാണ് മരിച്ചത്. ഇന്ന് വൈകീട്ട് 5.55 നായിരുന്നു സംഭവം.
താമസിച്ചിരുന്ന മുറിയിൽ തോർത്തിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മോഷണക്കേസിൽ തമ്പാനൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയാണ്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.