തൃശൂരിൽ 16കാരിയെയും 22 കാരനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: തൃശൂർ മുരിങ്ങൂരിൽ പെൺകുട്ടിയെയും യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചായ്പൻകുഴി കുറ്റിലാൻ ശശിയുടെ മകൾ ദീപ (16), പാണൻകുന്നേൽ സേവ്യറിന്റെ മകൻ ലിയോ (22) എന്നിവരാണ് മരിച്ചത്. ലിയോയെ കാണ്മാനില്ലെന്ന് കാട്ടി ബന്ധുക്കൾ രണ്ട് ദിവസം മുൻപ് വെള്ളിക്കുളങ്ങര സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കൊരട്ടി പൊലീസ് മൃതദേഹങ്ങൾ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഇരുവരും അടുപ്പത്തിലായിരുന്നു. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.