വൈദ്യുതി നിരക്ക് പരിഷ്‌കരണം : ജില്ലയിൽ മെയ് 15ന് പൊതുതെളിവെടുപ്പ്

വൈദ്യുതി നിരക്കുകൾ പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തിരുവനന്തപുരത്ത് നടത്തുന്ന പൊതുതെളിവെടുപ്പ് മെയ് 15 രാവിലെ 11ന് വെള്ളയമ്പലം ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എഞ്ചിനിയേഴ്‌സ് ഹാളിൽ നടക്കും. പൊതുജനങ്ങൾക്കും മറ്റ് തത്പരകക്ഷികൾക്കും തെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാവുന്നതാണ്. തപാൽ മുഖേനയും ഇ-മെയിൽ (kserc@erckerala.org) ആയും അഭിപ്രായങ്ങൾ അന്നേദിവസം വൈകിട്ട് അഞ്ച് വരെ രേഖപ്പെടുത്താവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. 2023 ഏപ്രിൽ ഒന്ന് മുതൽ 2027 മാർച്ച് 31 വരെയുള്ള വൈദ്യുതി നിരക്കുകൾ പരിഷ്‌കരിക്കുന്നതിനുള്ള അപേക്ഷയാണ് സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് സമർപ്പിച്ചിരിക്കുന്നത്.