ചിറയിൻകീഴ്: കിഴുവിലം ഗ്രാമ പഞ്ചായത്ത് ചുമടുതാങ്ങി 13-ാം വാർഡ് എ.ഡി.എസ് വാർഷികം കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. മനോന്മണി ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് ചെയർ പേഴ്സൺ അശ്വതി ശാന്തി ലാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എഡിഎസ് അംഗം പ്രമീള സ്വാഗതം ആശംസിച്ചു. ബ്ലോക്ക് വികസന ക്ഷേമകാര്യ വകുപ്പ് ചെയർ പേഴ്സൺ കവിതാ സന്തോഷ്, വാർഡ് മെമ്പർ പി. പവനചന്ദ്രൻ ,സിഡിഎസ് ചെയർപേഴ്സൺ സ്വപ്ന,വാർഡ് വികസന സമിതി കൺവീനർ എൻ.എസ്. അനിൽ, ആശ വർക്കർ ദിവ്യ, അങ്കണവാടി ടീച്ചർ സീന, വയോജന പ്രതിനിധി ഇന്ദിര , ഓക്സിലറി അംഗം അശ്വതി,സിഡിഎസ് മെമ്പർ അനുഷ എന്നിവർ ആശംസകൾ അർപ്പിച്ചു. എ.ഡി.എസ് സെക്രട്ടറി അജി താലാൽ പ്രവർത്തന റിപ്പോർട്ടും മീന സംരംഭ ബോധവൽക്കരണ ക്ലാസും എടുത്തു. എ.ഡി.എസ് സിന്ധു പരിപാടിയിൽ കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന്
അയൽക്കൂട്ട അംഗങ്ങളുടെയും, ബാലസഭാ കുട്ടികളുടെയും വിവിധ കലാപരിപാടികളും നടന്നു.