തൃശൂരിൽ 13കാരൻ മരിച്ചു; ഭക്ഷ്യ വിഷബാധ മൂലമെന്ന് പരാതി

തൃശൂർ കാട്ടൂർ നെടുമ്പുരയിൽ പതിമൂന്ന് വയസുകാരൻ മരിച്ചത് ഭക്ഷ്യ വിഷബാധ മൂലമെന്ന് പരാതി. കൊട്ടാരത്ത് വീട്ടിൽ അനസിന്റെ മകൻ ഹമദാൻ (13) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചത്.കഴിഞ്ഞ ദിവസം വാഗമണ്ണിൽ കുടുംബസമേതം ഉല്ലാസ യാത്ര നടത്തിയിരുന്നു. ഇവിടെ നിന്ന് കഴിച്ച ബിരിയാണിയിൽ നിന്നാണ് ഭക്ഷ്യവിഷബാധയെന്നാണ് ആരോപണം. തൃശൂർ മെഡി.കോളജിൽ ഇന്ന് പോസ്റ്റുമോർട്ടം നടത്തും.