ഇബ്രാഹിംകുഞ്ഞും കുടുംബവും രാവിലെ 8 മണിയോടെ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയിരുന്നു.ഉച്ചയ്ക്ക് 2 മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അലമാര തുറന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. പൂർണമായും തടിയിൽ പണിത ജനൽപാളി ഇളക്കി മാറ്റിയാണ് മോഷ്ടാക്കൾ വീട്ടിൽ കയറിയത്. സംഭവത്തിൽ കിളിമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.