മലയോരത്തിന്റെ ഹൃദയത്തുടിപ്പാകാൻ "കരുത്തുറ്റ ജനത, കാലത്തിനൊപ്പം' എന്ന ആത്‌പവാക്യവുമായി കടയ്‌ക്കൽ കേന്ദ്രമാക്കി കിംസാറ്റ്‌ മർട്ടിസ്‌പെഷ്യാലിറ്റി ആശുപത്രി ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

ആരോഗ്യമേഖലയിൽ ലോകമാതൃകയായ കേരളത്തിന് പുതിയ ചുവടുവെയ്‌പാകും സഹകരണമേഖലയിലെ ഈ ആശുപത്രി. ഏറ്റവും നൂതന ചികിൽസാസൗകര്യങ്ങളെ വിശാലമായി ഒരുക്കിയിരിക്കുന്ന കിംസാറ്റ്‌ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി മേയ്‌ നാലിന്‌ മുഖ്യമന്ത്രി സ.പിണറായി വിജയൻ നാടിന്‌ സമർപ്പിക്കും. കടയ്‌ക്കൽ സർവീസ്‌ സഹകരണബാങ്കിന്റെ സബ്‌സിഡിയറി സ്ഥാപനമാണ്‌ കടയ്‌ക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസ്‌ ആൻഡ്‌ ടെക്‌നോളജി എന്ന കിംസാറ്റ്‌.

15 സ്‌പെഷ്യാലിറ്റി വിഭാഗം
ഒരുനില പൂർണ്ണമായും കുട്ടികളുടെയും അമ്മമാരുടെയും ചികിത്സയ്ക്കും മറ്റൊരുനില അസ്ഥിരോഗ ചികിത്സയ്ക്കുമാണ്. ഹൃദ്രോഗചികിൽസയ്‌ക്ക്‌ കാത്ത്‌ലാബ്‌,   കാർഡിയോളജി, ഗ്യാസ്ട്രോ, ജനറൽ മെഡിസിൻ, ഇഎൻടി, നെഫ്രോളജി, ന്യൂറോളജി, ഡയബറ്റോളജി, എന്നിങ്ങനെ 15 വിഭാഗത്തിലും വിദഗ്‍ദ്ധ ഡോക്ടർമാരുടെ നേതൃത്വം. സ്പൈനൽ കോഡ് ചികിത്സയ്ക്കും, സർജറിയ്ക്കും ഏറ്റവും മികച്ച സേവനം. ഉദ്ഘാടന ഘട്ടത്തിൽ ഒപി, ക്യാഷ്വാലിറ്റി പ്രവർത്തനങ്ങളാണ്‌ ആരംഭിക്കുക.

തെക്കൻ കേരളത്തിൽ ആദ്യം  
തെക്കൻ കേരളത്തിൽ ഒരു പ്രാഥമിക സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടപ്പാകുന്ന ആദ്യത്തെ മൾട്ടി സെ്‌പഷാലിറ്റി ആശുപത്രിയാണ്‌ കിംസാറ്റ്. പതിറ്റാണ്ടുകളുടെ പ്രവർത്തനപാരമ്പര്യമുള്ള  കടയ്‌ക്കൽ സർവീസ്‌ സഹകരണബാങ്ക്‌ ഇപ്പോൾ കിഴക്കൻ മലയോരത്തിന്റെ മുഖശ്രീയാണ്‌. ജനങ്ങളുടെ ഓഹരിയും നിക്ഷേപവുമാണ്‌ അടിസ്ഥാനമൂലധനം. ഇതുവരെ ചെലവഴിച്ച അറുപത്‌ കോടിയിൽ ആദ്യഘട്ടം എട്ട് കോടി ബഹുജനങ്ങളിൽനിന്നുള്ള ഓഹരിയാണ്‌. നബാർഡ് കേരള ബാങ്ക് വഴി പത്തു കോടി രൂപ വായ്പ നൽകി. നാൽപ്പത്തിരണ്ട് കോടി രൂപ  ബാങ്ക്‌ ഫണ്ട്‌ വിനിയോഗിച്ചു. സർക്കാരിന്റെ മെഡിസെപ് ഉൾപ്പെടെ വിവിധ ഇൻഷുറൻസ് കമ്പനികളുടെ സേവ നം ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനം അവസാന ഘട്ടത്തിലാണ്.  

വിദഗ്‌ദ ചികിൽസ മലയോരമുറ്റത്ത്‌
കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ നാല്‌ താലൂക്കുകളിലെ പതിനഞ്ചോളം പഞ്ചായത്തുകളിലെ ജനങ്ങൾക്ക് വേഗം കിംസാറ്റിലേക്ക്‌ എത്താൻ കഴിയും. കുറഞ്ഞ ചെലവിൽ വിദഗ്‍ദ്ധ ചികിത്സ കൂടി ഉറപ്പാക്കുമ്പോൾ പ്രതീക്ഷകൾ ഏറെ. എംസി റോഡി ൽ നിലമേൽ നിന്നും കടയ്ക്കൽ വഴിയും, കിളിമാനൂരിൽ നിന്നും തൊളിക്കുഴി വഴിയും, തട്ടത്തുമലയിൽ നിന്നും ഇയ്യക്കോട് വഴിയും വളരെ വേഗം ആശുപത്രിയിൽ എത്തിച്ചേരാൻ കഴിയും. മികച്ച സൗകര്യങ്ങളുള്ളതാണ്‌ കിംസാറ്റിലെ ട്രോമാ കെയർ വിഭാഗം.