തിരുവന്തപുരം റൂറൽ DANSAF ടീമും ചിറയിൻകീഴ് പോലീസും മുടപുരം തെന്നൂർക്കോണം ഭാഗം കേന്ദ്രികരിച്ചു നടത്തിയ പ്രത്യേക പരിശോധനയിൽ കുറക്കട കൊച്ചാലുമൂട് സ്വദേശി അനസ് (25),പറയത്തുകോണം വട്ടുമുക്ക് സ്വദേശി അബ്ദുള്ള(19), കുറക്കട കൊച്ചാലുമൂട് സ്വദേശി ഹരിഹരൻ (24), മുടപുരം സ്വദേശി പ്രദിൻ(24),തെന്നൂർക്കോണം സ്വദേശി ജിഷ്ണു (26), ആറ്റിങ്ങൽ സ്വദേശി ശിവ (25)എന്നിവരിൽ നിന്ന് 200 ഗ്രാം ഗഞ്ചാവും 320 മില്ലി ഗ്രാം MDMA യും അത് കുത്തി വയ്ക്കുന്ന സിറിഞ്ചുകളും കണ്ടെടുത്തു. തെന്നൂർകോണം സ്വദേശി ജിഷ്ണു വാണ് ലഹരി പദാ ർത്ഥങ്ങൾ വില്പനയ്ക്കായ് ശേഖരിക്കുന്നത്.പ്രതികൾ ക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു.ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിലെ എല്ലാ ലഹരി വിൽപ്പന ക്കാരെ കുറിച്ചും പോലീസിനു രഹസ്യ വിവരം ലഭിച്ചുള്ളതയും വരും ദിവസങ്ങളിൽ ശക്തമായ റെയ്ഡ് നടത്തുമെന്നും തിരുവന്തപുരം റൂറൽ SP ശില്പ D IPS അറിയിച്ചു.