മലയാളി CISF ജവാൻ ഝാർഖണ്ഡിൽ വാഹനമിടിച്ച് മരിച്ചു; വാഹനം നിർത്താതെപോയി.മരിച്ചത് തിരുവനന്തപുരം സ്വദേശി.

മലയാളി സിഐഎസ്എഫ് ജവാന്‍ ഝാര്‍ഖണ്ഡില്‍ വാഹനമിടിച്ച് 
മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി അരവിന്ദാണ് മരിച്ചത്. 
ഝാര്‍ഖണ്ഡ് പത്രാതു സിഐഎഎഫ് യൂണിറ്റിലെ ജവാനാണ് അരവിന്ദ്. ധര്‍മപാല്‍ എന്ന 
മറ്റൊരു ജവാനൊപ്പം നടന്നുപോകുന്നതിനിടെ അതിവേഗതയിലെത്തിയ വാഹനം ഇരുവരേയും 
ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രാംഗഢിലെ പത്രാതു പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രിഇരുവരും നടന്നുപോകുന്നതിനിടെ അജ്ഞാത വാഹനം ഇടിക്കുകയുയായിരുന്നു. വാഹനം 
നിര്‍ത്താതെ പോയി.അപകടത്തില്‍പരിക്കേറ്റ ഇരുവരും ഏറെ നേരം റോഡരികില്‍ കിടന്നു. വിവരം ലഭിച്ചതനുസരിച്ച് 
പോലീസ് എത്തിയതിന് ശേഷമാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും 
രണ്ടുപേരും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇടിച്ച വാഹനത്തിനായി 
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.