മണമ്പൂർ ഗ്രാമപഞ്ചായത്ത് CDS ൻ്റെ തൊപ്പിച്ചന്തയിൽ പ്രവർത്തിച്ചു വരുന്ന കേരള ചിക്കൻ യൂണിറ്റിനുള്ള ധനസഹായം ശ്രീമതി ഷീജക്ക്പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ A നഹാസ് കൈമാറി.

മണമ്പൂർ ഗ്രാമപഞ്ചായത്ത് CDS ൻ്റെ നേതൃത്വത്തിൽ തൊപ്പി ച്ചന്തയിൽ പ്രവർത്തിച്ചു വരുന്ന    കേരള ചിക്കൻ യൂണിറ്റിന് ഒന്നര ലക്ഷം രൂപയുടെ ധനസഹായം  ശ്രീമതി ഷീജ ക്ക്  ബഹു പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ A നഹാസ് കൈമാറുന്നു.  കേരള സർക്കാറിൻ്റെ എൻ്റെ തൊഴിൽ എൻ്റെ അഭിമാനം എന്ന പദ്ധതിയുടെ ഭാഗമായ് കുടുംബശ്രീ സഹായത്തോടെ സ്വയംതൊഴിൽ സംരംഭം വിജയകരമായി നടപ്പിലാക്കുന്നതിന് മണമ്പൂർ ഗ്രാമപഞ്ചായത്ത് നേതൃത്വം നല്കി വരുന്നു. സ്വയംസംരംഭകരെ സഹായിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുമെന്നും കുടുംബശ്രീയ്ക്കും മറ്റും ആവശ്യമായ സഹായങ്ങൾ നല്കുമെന്നും പ്രസിഡൻറ് അറിയിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി ലിസി. V. തമ്പി  CDS ചെയർപേഴ്സൺ ശ്രീമതി ശകുന്ദള,പഞ്ചായത്ത്‌ സെക്രട്ടറി ബിജുകുമാർ , CDS മെമ്പർ സെക്രട്ടറി ബിനു എസ് HC സജി അക്കാണ്ടൻ്റ് ശാന്തി എന്നിവർ പങ്കെടുത്തു.